Thursday 5 November 2015

തുറന്നിട്ട ജാലകം
 വിയര്‍പ്പു വസ്ത്രങ്ങളുടെ
 സ്‌ത്രൈണ ഗന്ധം പേറി
 പൂതച്ചിരിക്കുന്നു.......
 കാറ്റ് ചത്ത കുഞ്ഞിന്റെ
 ജാതി ചോദിച്ചുള്ളിലേക്ക്ിരച്ചു കേറുന്നു
 ശവക്കല്ലറയ്ക്ക് സംവരണം വേണോ വേണ്ടയോ
എന്നതില്‍ തട്ടിത്തളരുന്നു
 നീ പൂത്ത  പാലപ്പൂവല്ലെന്നും
 ദംഷ്ട്രകള്‍ കാട്ടി  പേടിപ്പിച്ചവരുടെ
പിന്‍ മുറക്കാരിയല്ലെന്നുമറിഞ്ഞ്
കുഞ്ഞുങ്ങള്‍ നിന്റെ മുല കുടിക്കുന്നു

 ഞാനെന്റെ ചവണയൊരുക്കി
കാത്തിരിക്കുന്നത്
 പാടത്തെ പറവയെ പിടിക്കാനല്ല
 നിന്റെ ശീത രക്ത കുഴലുകളെ
 മദിക്കുന്ന കൂത്താടികളെ
 ഭേദ്യം ചെയ്യാന്‍.........................

ഇന്നലെ ചെയ്ത മഴയില്‍
 നീ ഒലിച്ചു പോയെന്നും
 ഇടവഴിയിലെ പേരറിയാത്ത മരച്ചില്ലപൊട്ടി
ചോര വാര്‍ന്നെന്നും
 നാട്ടിന്‍ പുറത്തെ  തുമ്പയ്ക്ക
 നിറഭേദം വന്നെന്നും   വായിച്ചിരിക്കെ
 പുതപ്പിച്ചു കിടത്തിയ എന്റെ വിചാരങ്ങള്‍ക്കു മേലെ
 നീ സൂക്ഷ്മ കൃഷിയുടെ
 കറുത്ത പൈപ്പിട്ടിരിക്കുന്നു
    കിളയില്ലാത്ത    വിഷമില്ലാത്ത  പച്ചക്കറിക്കായി  നാം
  ഓര്‍ഗാനിക് ഫാമിലേക്ക്
 ചുവടു വെക്കുന്നു. 




            

Saturday 6 June 2015

വിനയൻ: നനഞ്ഞ തീപ്പെട്ടിക്കൊള്ളി.

വിനയൻ: നനഞ്ഞ തീപ്പെട്ടിക്കൊള്ളി.: നനഞ്ഞ തീപ്പെട്ടിക്കൊള്ളി . തീപ്പെട്ടിക്കുള്ളിലെ കൊള്ളികള്‍പ്പോലെ ഒരു തീകൊളുത്തലിനൊരുമ്പെടുന്ന മൂലകം ഉള്ളിലൊളിപ്പിച്ചുള്ള ഈ നടത്തംതൂടങ്ങ...

വിനയൻ: വിനയൻ: മഴസ്വരം

വിനയൻ: വിനയൻ: മഴസ്വരം

വിനയൻ: വിനയൻ: മഴസ്വരം

വിനയൻ: വിനയൻ: മഴസ്വരം: വിനയൻ: മഴസ്വരം

വിനയൻ: മഴസ്വരം

വിനയൻ: മഴസ്വരം

Thursday 12 September 2013

മഴസ്വരം




മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഒരു മുളന്തണ്ടിലൂടൊഴുകി നിറയുന്നു
പഴയപ്പാട്ടിന് നനുത്ത സ്വരമഴ..
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഒഴുകി നീങ്ങുന്നൂമുറ്റത്തെ ചെമ്പക
കളിമരച്ചോട്ടിലിന്നലെ നാം വെച്ച
കറിയുമപ്പവും നമ്മുടെ സ്വപ്നവും
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
യവന രാഗമാലിക വീണ്ടുമി
ന്നുയരുകയാണ് ജീവന്റെ വീണയില്
 
വിരലു മീട്ടുമ്പോഴൊക്കെയും നിന് മൃദു
സ്വരമതില്നിന്നുയര്ന്നതായി തോന്നിയോ
 
പുലരൊളി പതുക്കെ പതുക്കെയീ
തൊടിയിതൊക്കെ നിറയുന്നപ്പോലെ നിന്
അരിയ സാമീപ്യമീചെമ്പകത്തെയും
സുരഭിലമാക്കി മാറ്റിയൊ മല് സഖി ....
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഇവിടെ നിന്നു കുറിയ്ക്കുന്നുഹൃത്തിലെ
ധവളപ്പത്രത്തിലീ പാഴ്മൊഴികളെ
ഇതു പടുമരം പൂക്കില്ല കായ്ക്കില്ല
കിളികളൊന്നും വരില്ലയീ ചില്ലയില്
 
പുഴ വരണ്ടിട മിവിടിനി
വരികയില്ല ദേശാടന പ്പക്ഷികള് ...

പ്രണയമില്ലാത്ത വാക്കുകള്കൊണ്ടുനാം
 
വരി നിറച്ചതാം  ജീവന്റെ പുസ്തകം
ചിതലൊടുക്കും നിമിഷത്തിലെങ്കിലും
ഒരു വസന്തം മിഴി തുറന്നീടുമോ

Thursday 25 October 2012