Wednesday, 22 August 2012

പുഴയ്‌ക്കും എനിയ്‌ക്കും പറയാനുള്ളത്‌

പുഴയ്‌ക്കും എനിയ്‌ക്കും പറയാനുള്ളത്‌ കീഴടങ്ങലിന്റെ
ചുരുണ്ടു കൂടലാണ്‌.
പക്ഷേ എന്റെ കീഴടങ്ങല്‍
ഭീരുത്വത്തിന്റെ ആരംഭവും
പുഴയുടേത്‌
വശപ്പെടലിന്റെ അവസാനവും .
പ്രണയവേഥയായി പുഴ....
പ്രളയവേഗങ്ങളില്‍ പുഴ.....
പുഴയൊഴുകുമിടങ്ങളില്‍ പ്രണയമന്വേഷിച്ചപ്പോള്‍
കാട്ടുവള്ളികള്‍ എന്നെ ഭയപ്പാടോടെ നേരിട്ടു
വെളളാരം കല്ലുകള്‍ തലതല്ലിചിതറി
പിഴച്ചുപോകുന്ന പ്രണയങ്ങളുടെ തോഴി-പുഴ .
പുഴയെ പ്രണയിച്ച ചന്ദ്രന്‍
പഴകിയ പുഴക്കാഴ്‌ചകളില്‍ വിരക്തനായി. . . .
ചൈനീസ്‌ ചാനലില്‍ പ്രണയം പുഴനിലാവില്‍
പിഴച്ചുപോയി പ്രണയ ഞരമ്പുകള്‍.
പുഴയെ പ്രണയിക്കുമ്പോള്‍
ഞാന്‍ പൗരുഷത്തിന്റെ ചതുപ്പുനിലങ്ങളില്‍
പതറി പൂണ്ടു പോകുന്നു
അപ്പോള്‍ പുഴ ശിഥിലശരവേഗങ്ങളില്‍
മണ്ണിന്റെ ദ്രവസുപ്‌തനിദ്രയില്‍
പ്രണയപാനീയമായ്
പാടത്തേയ്‌ക്കും പള്ളിക്കൂടങ്ങളിലേയ്‌ക്കും.....
ഞാന്‍ പ്രണയപരവശനായി
മണ്ണിന്റെ കൊടും ചൂടില്‍
പെപ്‌സിയ്‌ക്കായി വരണ്ടു കിടന്നു
പ്രണയരാശി കെട്ട ചുണ്ടുകള്‍ കോടുമ്പോള്‍
പുഴ- ദാഹാര്‍ത്ത യമുന
മണ്ണിന്റെ മാറില്‍ പട്ടടവെച്ചൊടുങ്ങി
പുഴ- പുളയുന്നൊരാര്‍ദ്ര നീരാവിയായി
നിന്റെ നിഴലില്‍.

4 comments:

  1. ഏട്ടാ ഒരുപാടിഷ്ടായി..ഈ ചുരുണ്ട് കൂടലിന്റെ കഥ !!!

    ReplyDelete
    Replies
    1. എനിക്ക് ഫോളോ ചെയ്യുന്നതിനുളള വഴി പറഞ്ഞുതരുമോ.....

      Delete
  2. ബ്ലോഗില്‍ ഒരു ഫോളോവേഴ്സ് ഗാഡ്ജെറ്റ് വെച്ചുകൂടെ? വായിക്കാന്‍ ഒരു വ്യത്യസ്തതയുണ്ട് കേട്ടോ.. ആശംസകള്‍ .. പിന്നെ ഞാനും ഒരു വയനാടന്‍ ആണ് കേട്ടോ..

    ReplyDelete
    Replies
    1. ആണോ എവിടെയാ.. എന്‍റെ ബ്ലോഗൊന്ന് വൃത്തിയാക്കാന്‍ സഹായിക്കുമോ.... എനിക്ക് ഫോളോവേഴ്സ് ഗാഡ്ജെറ്റ് വെക്കാനറിയില്ല.....

      Delete