മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഒരു മുളന്തണ്ടിലൂടൊഴുകി നിറയുന്നു
പഴയപ്പാട്ടിന് നനുത്ത സ്വരമഴ..
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഒഴുകി നീങ്ങുന്നൂമുറ്റത്തെ ചെമ്പക
കളിമരച്ചോട്ടിലിന്നലെ നാം വെച്ച
കറിയുമപ്പവും നമ്മുടെ സ്വപ്നവും
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഒഴുകി നീങ്ങുന്നൂമുറ്റത്തെ ചെമ്പക
കളിമരച്ചോട്ടിലിന്നലെ നാം വെച്ച
കറിയുമപ്പവും നമ്മുടെ സ്വപ്നവും
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
യവന രാഗമാലിക വീണ്ടുമി
ന്നുയരുകയാണ് ജീവന്റെ വീണയില്
വിരലു മീട്ടുമ്പോഴൊക്കെയും നിന് മൃദു
സ്വരമതില്നിന്നുയര്ന്നതായി തോന്നിയോ
പുലരൊളി പതുക്കെ പതുക്കെയീ
തൊടിയിതൊക്കെ നിറയുന്നപ്പോലെ നിന്
അരിയ സാമീപ്യമീചെമ്പകത്തെയും
സുരഭിലമാക്കി മാറ്റിയൊ മല് സഖി ....
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
യവന രാഗമാലിക വീണ്ടുമി
ന്നുയരുകയാണ് ജീവന്റെ വീണയില്
വിരലു മീട്ടുമ്പോഴൊക്കെയും നിന് മൃദു
സ്വരമതില്നിന്നുയര്ന്നതായി തോന്നിയോ
പുലരൊളി പതുക്കെ പതുക്കെയീ
തൊടിയിതൊക്കെ നിറയുന്നപ്പോലെ നിന്
അരിയ സാമീപ്യമീചെമ്പകത്തെയും
സുരഭിലമാക്കി മാറ്റിയൊ മല് സഖി ....
മഴയൊഴിഞ്ഞ ജാലകപ്പടിയില്
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഇവിടെ നിന്നു കുറിയ്ക്കുന്നുഹൃത്തിലെ
ധവളപ്പത്രത്തിലീ പാഴ്മൊഴികളെ
ഇതു പടുമരം പൂക്കില്ല കായ്ക്കില്ല
കിളികളൊന്നും വരില്ലയീ ചില്ലയില്
പുഴ വരണ്ടിട മിവിടിനി
വരികയില്ല ദേശാടന പ്പക്ഷികള് ...
മുഖമമര്ത്തി മിഴി നട്ടിരിക്കവേ
ഇവിടെ നിന്നു കുറിയ്ക്കുന്നുഹൃത്തിലെ
ധവളപ്പത്രത്തിലീ പാഴ്മൊഴികളെ
ഇതു പടുമരം പൂക്കില്ല കായ്ക്കില്ല
കിളികളൊന്നും വരില്ലയീ ചില്ലയില്
പുഴ വരണ്ടിട മിവിടിനി
വരികയില്ല ദേശാടന പ്പക്ഷികള് ...
പ്രണയമില്ലാത്ത വാക്കുകള്കൊണ്ടുനാം
വരി നിറച്ചതാം ജീവന്റെ പുസ്തകം
ചിതലൊടുക്കും നിമിഷത്തിലെങ്കിലും
ഒരു വസന്തം മിഴി തുറന്നീടുമോ
വരി നിറച്ചതാം ജീവന്റെ പുസ്തകം
ചിതലൊടുക്കും നിമിഷത്തിലെങ്കിലും
ഒരു വസന്തം മിഴി തുറന്നീടുമോ
No comments:
Post a Comment