നീ ഒരു നിലാവളളിപ്പോലെ...
മുക്കുററിപ്പൂവിന്റെ
നിലനില്പ്പു മാത്രമായ്.....
പാത നിറയുപ്പോഴും
പരിഭവത്തിന്റെ ചെറുതിരയിളക്കമായ്...
ഇളം തെന്നല്‍ നമ്മെ ചൂഴ്ന്ന് നില്ക്കുന്നു.
ഉച്ച വെയില്‍ ഉടല്‍ തളര്‍ത്തുന്നു
പരസ്പരം നിന്ന് പൊള്ളുന്നു
വിളംബ കാലത്തില്‍ ഒഴുകുന്ന പുഴ പോലെ നാം
പതിയെ ഈ കനല്‍പ്പാടമെല്ലാം
അതൃപ്തിയുടെ ചെറു വണ്ടിയെറി
അക്ഷമരായി കടക്കാം.....
നിന്നോട് കലഹിച്ച് എനിയക്ക് മതിയാകണില്ല.
No comments:
Post a Comment