Thursday, 5 November 2015

തുറന്നിട്ട ജാലകം
 വിയര്‍പ്പു വസ്ത്രങ്ങളുടെ
 സ്‌ത്രൈണ ഗന്ധം പേറി
 പൂതച്ചിരിക്കുന്നു.......
 കാറ്റ് ചത്ത കുഞ്ഞിന്റെ
 ജാതി ചോദിച്ചുള്ളിലേക്ക്ിരച്ചു കേറുന്നു
 ശവക്കല്ലറയ്ക്ക് സംവരണം വേണോ വേണ്ടയോ
എന്നതില്‍ തട്ടിത്തളരുന്നു
 നീ പൂത്ത  പാലപ്പൂവല്ലെന്നും
 ദംഷ്ട്രകള്‍ കാട്ടി  പേടിപ്പിച്ചവരുടെ
പിന്‍ മുറക്കാരിയല്ലെന്നുമറിഞ്ഞ്
കുഞ്ഞുങ്ങള്‍ നിന്റെ മുല കുടിക്കുന്നു

 ഞാനെന്റെ ചവണയൊരുക്കി
കാത്തിരിക്കുന്നത്
 പാടത്തെ പറവയെ പിടിക്കാനല്ല
 നിന്റെ ശീത രക്ത കുഴലുകളെ
 മദിക്കുന്ന കൂത്താടികളെ
 ഭേദ്യം ചെയ്യാന്‍.........................

ഇന്നലെ ചെയ്ത മഴയില്‍
 നീ ഒലിച്ചു പോയെന്നും
 ഇടവഴിയിലെ പേരറിയാത്ത മരച്ചില്ലപൊട്ടി
ചോര വാര്‍ന്നെന്നും
 നാട്ടിന്‍ പുറത്തെ  തുമ്പയ്ക്ക
 നിറഭേദം വന്നെന്നും   വായിച്ചിരിക്കെ
 പുതപ്പിച്ചു കിടത്തിയ എന്റെ വിചാരങ്ങള്‍ക്കു മേലെ
 നീ സൂക്ഷ്മ കൃഷിയുടെ
 കറുത്ത പൈപ്പിട്ടിരിക്കുന്നു
    കിളയില്ലാത്ത    വിഷമില്ലാത്ത  പച്ചക്കറിക്കായി  നാം
  ഓര്‍ഗാനിക് ഫാമിലേക്ക്
 ചുവടു വെക്കുന്നു.