വാടകയ്ക്കെടുത്തതാണെങ്കിലും വീടുണ്ട്.
വിഴുപ്പലക്കിയും ജീവിക്കുന്നുണ്ട്.
നെറ്കേടുകാട്ടിയും വളരുന്നുണ്ട്.
പരിഹാസമേറ്റും
മനസ്സ് മരവിച്ചും നിന്നടുത്ത് ഞാന്‍
നാണംകെട്ട എന്നെ ഇറക്കി വെയ്ക്കാറുമുണ്ട്
.... ഇതല്ലാതെ ....
സത്യമെന്തെന്ന് ചോദിച്ചാല്‍
ഇടം വലം തിരിയാനൊരിടമില്ലെന്ന
അറിവിലേയ്ക്ക് നീ ചൂട്ടുകറ്റ വീശിയെറിയുന്നതും
കര ചവിട്ടി നില്‍ക്കാനാകാത്ത വിധം നിന്ന് പൊള്ളുന്നതും
കരിഞ്ഞുപോയ തുമ്പപൂക്കളുടേയും നിശാഗന്ധിയുടേയും
ഈ ഊഷര ഭൂമിയില്‍
മഴക്കാറുകളെ പ്രണയിച്ച്
ഞാന്‍ നിസ്വനാകുന്നതു മാത്രം സത്യം........
പ്രിയ സ്നേഹിതാ,
ReplyDeleteകവിത നല്ല രസമായിട്ടുണ്ട്. വായിക്കാന്‍ കണ്ണിനു ചെറിയ പ്രയാസം തോന്നി ശരിയാക്കുമോ. ആശംസകള്‍
word verification മാറ്റിയാല്‍ നന്നായിരുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
This comment has been removed by the author.
Delete