Friday, 5 October 2012


മഴ  നനഞ്ഞു നീ വഴിയിൽ നില്ക്കുമ്പോൾ

ഇടിമുഴക്കങ്ങൾ വഴി തെളിക്കുമ്പോൾ

 പ്രണയ പാഷാണ മധുരമായ് നിന്റെ

ചൊടി നുകർന്നു ഞാനിരുളിൽ മിന്നുമ്പോൾ

 ഇവിടെ മഴ പ്രണയ വ്യാപാര

പ്പുഴുവരിക്കലായ്   മേനി കൊയ്യുമ്പോൾ.....

 കുതറി മാറുവാനാകാതെ നീയെന്റെ

കര വലയത്തിലടിഞ്ഞു കൂടുമ്പോൾ

ഇനിയുറക്കെ നീ കരയുമെന്കിലീ

കടലു നീന്നെയൊരു തിരയിലേറ്റി

 മറു- കരയിലാക്കിടും.....................

 

2 comments:

  1. പ്രിയ സുഹൃത്തെ,

    ആശംസകള്‍ നേരുന്നു, മറുകരയിലെങ്കിലും ശാന്തി ഉണ്ടാകട്ടെ. പ്രാര്‍ഥിക്കാം. വരികള്‍ ഇഷ്ടമായി.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. സ്‌നേഹിതാ നന്ദി....... നിന്റെ സ്‌നേഹമുള്ള വാക്കുവള്‍ക്കും പരിഗണനയ്ക്കും.....

    ReplyDelete